പുലിക്കുരുമ്പ : കാഷ്മീരിൽ ഭീകരണക്രമത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് പുലിക്കുരുമ്പ ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരാജ്ഞലി അർപ്പിച്ചു. ഇന്നലെ വൈകുന്നേരം ലൈബ്രറിയിൽച്ചേർന്ന അനുശോചന യോഗത്തിൽ ലൈബ്രറി പ്രസിഡണ്ട് ജോമോൻ തുണ്ടത്തിൽ, പുലിക്കുരുമ്പ ഇടവക വികാരി ഫാ. നോബിൾ ഓണംകുളം എന്നിവർ അനുശോചന സന്ദേശം നൽകി. തുടർന്ന് മെഴുകുതിരി തെളിച്ചുകൊണ്ട് ടൗണിൽ മൗനജാഥ നടത്തുകയും ചെയ്തു.